ഇരിട്ടി: സിപിഎം കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഇന്ന് മരണത്തിന്റെ വക്കിലാണെന്നും ലോക രാഷ്ട്രങ്ങള്‍ നരേന്ദ്രമോഡിയുടെ സന്ദര്‍ശനങ്ങളെ പരവതാനി വിരിച്ച് സ്വീകരിക്കുമ്പോള്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മോഡി ഭരണത്തെയും ബിജെപിയെയും എതിര്‍ക്കുന്നത് കേവലം ഭയാശങ്കകള്‍ ഒന്നുകൊണ്ടു മാത്രമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി രമേശ് അഭിപ്രായപ്പെട്ടു.
പേരാവൂരില്‍ നടന്ന ജനശക്തി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോഡി പ്രഖ്യാപിച്ച സ്വച്ഛ് ഭാരത്, ജന്‍ധന്‍ യോജന തുടങ്ങിയ അത്യാകര്ഷക പദ്ധതികളുടെ പേരുമാറ്റി സിപിഎം പലയിടങ്ങളിലും അതിന്റെ പ്രചാരകരായി മാറുന്നത് മോഡി ഭരണത്തെ അവര്‍ അംഗീകരിക്കുന്നതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പേരാവൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സിപിഎം, കോണ്‍ഗ്രസ്, എഎപി, ജെഎസ്എസ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നവരെ എം.ടി.രമേശ് യോഗത്തില്‍ വെച്ച് ഷാള്‍ അണിയിച്ചു സ്വീകരിച്ചു. യോഗത്തിനു മുന്‍പേ നടന്ന കുടുംബ സംഗമത്തില്‍ പഴയകാല ജനസംഘം, ആര്‍എസ്എസ് പ്രവര്‍ത്തകരെ വേദിയില്‍ വെച്ച് അദ്ദേഹം അനുമോദിച്ചു.
ജനശക്തി സംഗമത്തില്‍ കൂടത്തില്‍ നാരായണന് നായര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗം എ.പി.പത്മിനി ടീച്ചര്‍, ജില്ലാ വൈസ് പ്രസിഡണ്ട് മോഹനന് മാനന്തേരി, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, ബിജെപി ജില്ലാ സെക്രട്ടറി, കെ.ജയപ്രകാശ്, മണ്ഡലം പ്രസിഡണ്ട് പി.കൃഷ്ണന്, ജില്ലാ വൈസ് പ്രസിഡണ്ട് പി.കൃഷ്ണന്,പി.വി.രഞ്ജിത്ത്, ടി.പ്രകാശന്, പ്രജിത്ത് ചാലാറത്ത് എന്നിവര്‍ സംസാരിച്ചു. ടി.എസ്.ഷിനോജ് സ്വാഗതവും ചെറിയത്ത് രവീന്ദ്രന് നന്ദിയും പറഞ്ഞു.
നേരത്തെ നടന്ന കുടുംബസംഗമം എ.പി.പത്മിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കൂടത്തില്‍ നാരായണന് നായര്‍ അഝ്യക്ഷത വഹിച്ചു. മോഹനന് മാനന്തേരി, ബിജു ഏളക്കുഴി, കെ.ജയപ്രകാശ്, പി.കൃഷ്ണന്, പി.കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: