മട്ടന്നൂര്‍: മരുതായിയില്‍ പ്രവര്‍ത്തിക്കുന്ന മട്ടന്നൂര്‍ നഗരസഭയുടെ ഹോമിയോ ഡിസ്പെന്‍സറിയുടെ കിണറിലെ വെള്ളത്തിന്റെ നിറം മാറ്റം ജനങ്ങളെ ആശങ്കയിലാക്കി. വെള്ളത്തിന്റെ മുകള്‍ഭാഗത്ത് എണ്ണമയമുളള മഞ്ഞയും പച്ചയും കലര്‍ന്ന നിറമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുമ്പ് പ്രദേശത്തെ ചില വീടുകളിലെ കിണറിലെ വെള്ളത്തിനും ഇത്തരം നിറവ്യത്യാസം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴുണ്ടാകാറില്ല.
മഞ്ഞയും പച്ചയും കലര്‍ന്ന ഈ നിറം മാസങ്ങളായി മാറാതെ നിലനില്‍ക്കുകയാണ്. വെള്ളം കോരുന്ന സമയത്ത് ചെറിയ വ്യത്യാസമുണ്ടാകുമെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ പഴയരൂപത്തിലാവുകയാണ് പതിവ്.
ഡിസ്പെന്‍സറിയിലെ ജീവനക്കാര്‍ ഈ വെള്ളം ഉപയോഗിക്കാറുണ്ടെങ്കിലും ഇവിടെയെത്തുന്നവര്‍ ഈ വെള്ളം ഉപയോഗിക്കാന്‍ മടിക്കുകയാണ്. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ച് ജല അതോറിറ്റിയുടെ കണ്ണൂരിലെ റീജിണല്‍ ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. മണ്ണില്‍ ലവണാംശം കൂടുതലുള്ളതാകാം ഈ പ്രതിഭാസത്തിന് കാരണമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: