ഇരിട്ടി: അത്ഞാത വാഹനമിടിച്ച് മരണമടഞ്ഞ കീഴ്പള്ളി അത്തിക്കലിലെ അജയ് ജോസഫിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ പ്രകടനവും സായാഹ്നധര്‍ണ്ണയും നടത്തി. ദുരൂഹ സാഹചര്യത്തില്‍ അജയ് ജോസഫ് മരിച്ചിട്ട് നാല്‍പ്പത് ദിവസം പിന്നിട്ടിട്ടും ഇതുവരെയും മരണ സാഹചര്യം എന്തെന്നോ ഉത്തരവാദികളായവര്‍ ആരെന്നോ കണ്ടെത്താന്‍ പ്രത്യേക സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടും ഇതുവരെ പൊലീസിനായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇരിട്ടിയില്‍ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചത്.
സര്‍വകക്ഷി നേതാക്കള്‍ പങ്കെടുത്ത ധര്‍ണ്ണ അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഫാ. നോബിള്‍ ഓണംകുളം അദ്ധ്യക്ഷത വഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി.തോമസ്, വൈസ് പ്രസിഡന്റ്ലീലാമ്മ തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോളി ജോയി, ഷിജി നടുപ്പരംബില്, അരവിന്ദന് അക്കണശ്ശേരി, ദേവികാ കൃഷ്ണന്, ജയ്സണ്‍ ജീരകശ്ശേരി, ബ്ലോക്ക് പഞ്ചായത്തംഗം കെ. വേലായുധന്, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ തോമസ് വര്‍ഗ്ഗീസ്, കെ.ബി.ഉത്തമന്, വി.കെ.ജോസഫ്, എന്‍.മുഹമ്മദ്, കെ.രാജന്, പ്രശാന്ത് കുംബത്തി, വൈ.വൈ.മത്തായി, അജയന് പായം, വത്സന് അത്തിക്കല്‍, കെ.ബി.സോമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: