കാഞ്ഞങ്ങാട്:’റീജിയണല്‍ ഡയറക്ടര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ്ഗ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന പ്രിന്‍സിപ്പല്‍മാരുടെ യോഗം എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞു. കുമ്പള ഹയര്‍സെക്കന്ററി സ്കൂളില്‍ ഏകജാലക സംവിധാനം അട്ടിമറിച്ച് പ്രവേശനം നല്കിയതും ജില്ലയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ഇത്തരം നിയമനങ്ങള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രവര്‍ത്തകര്‍ യോഗം തടസ്സപ്പെടുത്തിയത്. ജില്ലയില്‍ നടന്ന ഈ അനധികൃത നിയമനത്തിനെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത് മുന്നറിയിപ്പ് നല്കി. വൈശാഖ് കേളോത്ത്, കാഞ്ഞങ്ങാട് നഗര്‍ കണ്‍വീനര്‍ ശ്രീശ് കുമാര്‍, ജോ.കണ്‍വീനര്‍ അര്ജ്ജുന്, ഹരിദാസ്, സനു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: