കാഞ്ഞങ്ങാട്:’മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരെ മുസ്ലിം ലീഗിന്റെ കല്പനയ്ക്ക് വിധേയനായി കള്ളക്കേസെടുത്ത ഹൊസ്ദുര്‍ഗ്ഗ് എസ്ഐ ബിജുലാലിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
കാസര്‍കോട് കടപ്പുറത്ത് ശബരിമല സംരക്ഷണ സദസ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ജില്ലാ ജന.സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് അടക്കമുള്ള നേതാക്കളുടെ പേരില്‍ കള്ളക്കേസ്സെടുത്തതിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്. അഭിലാഷിന്റെ കൊലപാതകം പോലീസ് കേസ് തേച്ച് മായ്ച്ച് കളയുന്നതിനെതിരെ ആദ്യം മുതല്‍ തന്നെ ബിജെപി ശക്തമായ നിലപാടെടുത്തിരുന്നു. പ്രകടനത്തില്‍ പോലീസിനെതിരെ ശക്തമായ വിമര്‍ശനവും ഉയര്‍ന്ന് വന്നിരുന്നു.
ഇതിന്റെയൊക്കെ പ്രതികാരവും കള്ളക്കേസിന്റെ പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്ന് തന്നെ വിവിധ സംഘടനകള്‍ ഇതേ വിഷയമുന്നയിച്ച് പ്രകടനം നടത്തിയിരുന്നു. അവരുടെ പേരിലൊന്നും കേസെടുക്കാത്ത പോലീസ് സംഘപരിവാര്‍ നേതാക്കളുടെ പേരില്‍ മാത്രം കേസെടുത്തത് ശക്തമായ ബാഹ്യസമ്മര്‍ദ്ദം മൂലമാണെന്നും മണ്ഡലം കമ്മറ്റി ആരോപിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ഇ.കൃഷ്ണന് അധ്യക്ഷത വഹിച്ചു. മടിക്കൈ കമ്മാരന്, ഇ.കൃഷ്ണന്, കൊവ്വല്‍ ദാമോദരന്‍, എസ്.കെ.കുട്ടന് ശങ്കരന് വാഴക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. വി.കുഞ്ഞിക്കണ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: