ഇരിങ്ങാലക്കുട: ആനന്ദപുരം ഹെല്‍ത്ത് സെന്ററിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച മുരിയാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൂട്ട ഉപവാസം നടത്തി. ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് പി.ആര്.രാജേഷ് ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതിഷ് ജോഷി അധ്യക്ഷത വഹിച്ചു.കെ.അനീഷ്, കെ.സി.വേണുമാസ്റ്റര്‍, രജു ആനന്ദപുരം, കെ.പി.വിഷ്ണു, പി.സി.ശ്യാം തുടങ്ങിയവര്‍ സംസാരിച്ചു.
ബോബിഷ്, എം.ജയന്, സത്യന് കൊല്ലംപറമ്പില്‍, ശരത്ത് പടിയൂര്‍, കെ.പി.നകുലന്, അഭിലാഷ്, രാഗേഷ് കൊളത്താപ്പിള്ളി, രാഗേഷ് ആനന്ദപുരം, സി.യു.മുകുന്ദന്, പി.പി.ബിജു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: