കൊച്ചി: സുസ്ഥിര ഫിഷറീസ് വികസനത്തിന് തടയിടുന്ന അമിതവും അനിയന്ത്രിതവുമായ മത്സ്യബന്ധനരീതികളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ വിട്ടുനില്‍ക്കണമെന്ന് ഫിഷറീസ് മന്ത്രി കെ ബാബു. ലോക ഫിഷറീസ് ദിനാചരണത്തിന്റെ ഭാഗമായി കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കുഫോസിന്റെ 2014-ലെ ഫിഷറീസ് പുരസ്കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. പി എ മുഹമ്മദലി (മികച്ച പരമ്പരാഗത മത്സ്യത്തൊഴിലാളി) കെ ജെ ആന്‍ഡ്രൂസ് (മികച്ച മത്സ്യകര്ഷകന്), ശ്യാം കെ യു (മികച്ച ഫിഷറീസ് വിദ്യാര്‍ത്ഥി), പ്രൊഫ. എം ജെ സെബാസ്റ്റ്യന്‍ (മികച്ച ഫിഷറീസ് വിദ്യാഭ്യാസ വിചക്ഷണന്‍), ഡോ. കെ ദേവദാസന് (മികച്ച ഫിഷറീസ് ആസൂത്രകനും ഭരണകര്‍ത്താവും) എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: