ദുബായ്: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ന്യൂസിലാന്റിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 403 റണ്‍സിനെതിരെ പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സില്‍ 393 റണ്‍സെടുത്തു. ഇതോടെ 10 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കിവീസിന് സ്വന്തമായി. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാന്റിന് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. നാലാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ന്യൂസിലാന്റ് രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എന്ന നിലയിലാണ്. 77 റണ്‍സുമായി റോസ് ടെയ്ലറും റണ്ണൊന്നുമെടുക്കാതെ ക്രെയ്ഗുമാണ് ക്രീസില്‍. ഒരു ദിവസവും നാല് വിക്കറ്റും ബാക്കിനില്‍ക്കേ ന്യൂസിലാന്റിന് 177 റണ്‍സിന്റെ ലീഡാണുള്ളത്. ഇന്ന് നേരത്തെതന്നെ ന്യൂസിലാന്റിനെ ഓള് ഔട്ടാക്കി വിജയം സ്വന്തമാക്കാനായിരിക്കും പാക് ശ്രമം.
281ന് ആറ് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച പാക്കിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് തകര്‍പ്പന്‍ സെഞ്ചുറി നേടിയ സര്‍ഫ്രാസ് അഹമ്മദാണ്. 28 റണ്‍സുമായി ഇന്നലെ ബാറ്റിംഗ്സ് ആരംഭിച്ച സര്‍ഫ്രാസ് 195 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറികളുടെ സഹായത്തോടെ 112 റണ്‍സെടുത്തു. സര്‍ഫ്രാസ് അഹമ്മദ് ഒറ്റയ്ക്കാണ് പാക്കിസ്ഥാനെ 393 റണ്‍സിലെത്തിച്ചത്. സര്‍ഫ്രാസ് അഹമ്മദിന് പുറമെ അസ്ഹര്‍ അലി (75), യൂനിസ് ഖാന് (72), അസദ് ഷഫീഖും (44) എന്നിവരും കളിയുടെ മൂന്നാം ദിവസം ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവെച്ചിരുന്നു. എന്നിവരും 05 പന്തില്‍ നിന്ന് 16 റണ്‍സുമായി റാഹത്ത് അലി പുറത്താകാതെ നിന്നു. ന്യൂസിലാന്റിന് വേണ്ടി സൗത്തി മൂന്നും ബൗള്‍ട്ട്, ക്രെയ്ഗ് എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതവും വീഴ്ത്തി.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ന്യൂസിലാന്റിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ലാഥം (9), വില്ല്യംസണ് (11), ബ്രണ്ടന്‍ മക്കല്ലം (45), ആന്ഡേഴ്സണ് (0), നീഷാം (11), വാറ്റ്ലിംഗ് (11) എന്നിവര്‍ക്ക് കാര്യമായ സംഭാവന ചെയ്യാന്‍ കഴിയാതിരുന്നതാണ് ന്യൂസിലാന്റിന് രണ്ടാം ഇന്നിംഗ്സില്‍ തിരിച്ചടിയായത്.
പാക്കിസ്ഥാന് വേണ്ടി സുള്‍ഫിഖര്‍ ബാബറും യാസിര്‍ ഷായും മൂന്നുവിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: