കൊച്ചി: കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയം ഭാഗത്തും തൃക്കാക്കര ബസ് സ്റ്റാന്ഡിനടുത്തും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന അഞ്ചു യുവാക്കളെ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും ഷാഡോ പോലീസും ചേര്‍ന്ന് പിടികൂടി. ചേര്‍ത്തല ഒളവൈപ്പ്, വെളയില്‍ പറമ്പ്വീട്ടില് റിജാസ് (21), ചേര്‍ത്തല, പള്ളിപ്പുറം, മേക്കര വീട്ടില്‍ വിബീഷ് (24), ചേര്‍ത്തല ഒളവൈപ്പ്, ചെമ്പകശ്ശേരി വീട്ടില്‍ ജോമോന് (22), പുക്കാട്ടുപടി, ചേലക്കാട് വീട്ടില്‍ ചെറിയാന് ജോസഫ് (25), ഏലൂര്‍, മഞ്ഞുമ്മല്‍, തേലശ്ശേരി വീട്ടില്‍ അലന് മാനുവല്‍ (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും കഞ്ചാവ് പിടികൂടി.
രണ്ടു മോട്ടോര്‍ സൈക്കിളും കസ്റ്റഡിയില്‍ എടുത്തു . റിജാസ്, വിബീഷ്, ജോമോന് എന്നിവര്‍ക്കെതിരെ കടവന്ത്ര പോലിസും ചെറിയാന് ജോസഫ്, അലന് മാനുവല്‍ എന്നിവര്‍ക്കെതിരെ തൃക്കാക്കര പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു.
ഉപഭോക്തക്കളെ ഫോണില്‍ ബന്ധപ്പെട്ട് ബൈക്കില്‍ സഞ്ചരിച്ചാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. തമിഴ്നാട് കമ്പത്ത് നിന്നും എത്തിച്ചിരുന്ന നൂറു ഗ്രാം വീതമുള്ള കഞ്ചാവ് പൊതികള്‍ മൂവായിരം രൂപയ്ക്കാണ് വിറ്റിരുന്നത്.
സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ എ. അനന്തലാല്‍, കടവന്ത്ര അഡിഷണല്‍ എസ ്.ഐ ഷാജി., തൃക്കാക്കര എസ്. ഐ ജോസി, പോലീസുകാരായ രാജി, ശ്രീകാന്ത്, ആന്റണി, വേണു, ജയരാജ് ബിജു തോമസ്, ഇസ്ഹാഖ്, ജോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: