എരുമേലി: സബരിമലതീര്ത്ഥാടകര്ക്കായി ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കാന്‍ ദേവസ്വം ബോര്‍ഡിന് റവന്യുവകുപ്പ് നോട്ടീസ് നല്കി. എരുമേലി കെ.എസ്.ആര്.ടി.സിയില്‍ കഴിഞ്ഞവര്‍ഷം ആണ് ദേവസ്വം ബോര്‍ഡ് ലൈറ്റ് സ്ഥാപിച്ചത്. വൈദ്യുതിക്കായി പണം അടക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ലൈറ്റ് തുരമ്പെടുക്കാന് കാരണമായത്.
ശബരിമല തീര്‍ത്താടകര്‍ക്കായി സ്ഥാപിച്ച ലൈറ്റ് കത്തിക്കാത്തതിനെതിരെ നാട്ട്കാരുടെ ശക്തമായ പ്രതിക്ഷേതം ഉണ്ടായിരുന്നു എങ്കിലും നടപടിയെടുക്കാവാന് ആരും തയ്യാറായില്ല. ലൈറ്റിന് ആവശ്യമായി വരുന്ന ഒരുലക്ഷം രൂപ അടക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക ബാധ്യതമൂലം കഴിയില്ലെന്ന് അറിയിച്ചതോടെ ഹൈമാസ്റ്റ് ലൈറ്റ് നോക്ക്കുത്തിയായിതീര്ന്നിരിക്കുകയാണ്. ഇതിനിടെ സംഭവം സംബന്ധിച്ച് കഴിഞ്ഞ #്വലേകന യോഗത്തില്‍ ചര്‍ച്ചക്ക് വന്നെങ്കിലും തീരുമാനം ആയില്ല. എന്നാല്‍ ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച സാഹചര്യത്തില്‍ ലൈറ്റ് കത്തിക്കാന്‍ റവന്യുവകുപ്പ് തന്നെ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കെ.എസ്ആര്ടിസി സെന്ററിലെ ഏക ലൈറ്റ് തെളിയിക്കാന്‍ ആകാത്തതോയെ പ്രദേശമാകെ ഇരുട്ടിലായിരിക്കുകയാണ്.
ലൈറ്റ് കത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം നിരവതി തവണ പരാതി നല്‍കിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ കെഎസ്ആര്‍ടിസിയിലെ ലൈറ്റ് കത്തിക്കാന്‍ അനാസ്ഥാകാട്ടുന്നവര്ക്കെതിരെ വ്യാപകമായ പ്രതിക്ഷേതമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: