കോട്ടയം : അയ്മനം, പരിപ്പ്, ഒളശ്ശ, കുമ്മനം ഭാഗങ്ങളില്‍ സൈക്കിള്‍ മോഷണം നടത്തിക്കൊണ്ടിരുന്ന മോഷ്ടാവ് പിടിയിലായി. അയ്മനം ഇല്ലത്തുകവല ഭാഗം വട്ടുകുളത്തില്‍ വീട്ടില്‍ ജയന് എന്നു വിളിക്കുന്ന ജയകൃഷ്ണന് (28) ആണ് കോട്ടയം ഡിവൈഎസ്പി അജിത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് സി.ഐ സക്കറിയ മാത്യവിന്റെ നേതൃത്വത്തില്‍ ഇല്ലത്തു കവല ഭാഗത്തു നിന്നും ഷാഡോ പൊലീസ് പിടികൂടിയത്.
പ്രതി ജനതാദള്‍ ഏറ്റുമാനൂര്‍ പ്രസിഡന്റാണ്. ഇയാള്‍ ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ട സംഘത്തില്‍ ബ്ലേഡ് മാഫിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയായിരുന്നു. പലിശപ്പിരിവ് നടത്തിയതിന് ശേഷം വീട്ടിലേക്ക് തിരികെ വരുന്ന വഴിയാണ് സൈക്കിള്‍ മോഷ്ടിച്ചിരുന്നത്. 6000 രൂപ വിലയുള്ള സൈക്കിള്‍ മോഷ്ടിച്ചതിന് ശേഷം 400 രൂപ നിരക്കിലാണ് വിറ്റു കൊണ്ടിരുന്നത്. അന്വേഷണസംഘത്തില്‍ കുമരകം എസ്.ഐ ഷെരീഫ്, കണ്ട്രോള് റൂം എസ്.ഐ ജോസ്, ഷാഡോ പൊലീസുകാരായ എ.എസ്.ഐ ഡി.സി. വര്‍ഗ്ഗീസ്, പി.എന്‍ മനോജ്, സജികുമാര്‍ ഐ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: