കൊച്ചി: വോഡഫോണ്‍ ഫൗണ്ടേഷന്റെ മൊബൈല്‍ ഫോര്‍ ഗുഡ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിവിധ മേഖലകളിലായി ആറു സ്ഥാപനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹമായത്. അഞ്ചു സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. 12 ലക്ഷം രൂപയാണ് സമ്മാനത്തുക.
കാര്‍ഷികം, പരിസ്ഥിതി വിഭാഗത്തില്‍ ദല്‍ഹി ആസ്ഥാനമായുള്ള സെല്‍ഫ് റിലയന്റ് ഇനിഷിയേറ്റീവ്സ് ത്രൂ ജോയിന്റ് ആക്ഷനാണ് (ശ്രീജന്) പുരസ്കാരത്തിന് അര്‍ഹമായത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സോയാ ബീന്‍ കൃഷിയുടെ ഉത്പാദനത്തിലും വിതരണത്തിലും കാര്യക്ഷമതയിലും കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങള്‍ പരിഗണിച്ചാണ് ഈ പുരസ്കാരം.
ആരോഗ്യമേഖലയില്‍ ടിവി കോണ്ടാക്റ്റ് ട്രെയ്സിങ് ആന്‍ഡ് ആക്റ്റിവ് കെയ്സ് ഫൈന്‍ഡിങ് സോഫ്റ്റ്വെയറായ ഓപ്പറേഷന് ആശയക്കും പുരസ്കാരം ലഭിച്ചു. ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കായി ആരോഗ്യസഖി ആപ്ലിക്കേഷന്‍ രൂപപ്പെടുത്തി കാര്യക്ഷമമായി വിനിയോഗിച്ചതിനാണ് മുംബൈ ആസ്ഥാനമായ സ്വയം ശിക്ഷണ്‍ പ്രയോഗ്, നേത്രപരിചരണ രംഗത്തെ നേട്ടങ്ങള്‍ക്ക് കാഞ്ചി കാമകോടി മെഡിക്കല്‍ ട്രസ്റ്റിനും പുരസ്കാരമുണ്ട്.
സ്ത്രീ ശാക്തീകരണ വിഭാഗത്തില്‍ കൊച്ചു പെണ്‍കുട്ടികള്‍ക്കെതിരായ ഗാര്‍ഹികാതിക്രമങ്ങള്‍ തടയുന്നതില്‍ പ്രധാന പങ്കുവഹിച്ച സ്നേഹ (സൊസൈറ്റി ഫൊര്‍ ന്യൂട്രിഷന്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ആക്ഷന്‍) പ്രൊജകട്, പരാതികള്‍ പരിഹരിക്കുന്നതിന് സിറ്റിസണ്‍ കണക്റ്റ് എസ്എംഎസ് സംവിധാനം ഏര്‍പ്പെടുത്തിയ സൂററ്റ് മുന്‍സിപ്പല്‍ കോര്പ്പറേഷന് എന്നിവരും പുരസ്കാരം നേടി.
ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നാസ്കോം പ്രസിഡന്റ് ആര്. ചന്ദ്രശേഖര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: