ആലപ്പുഴ: കുട്ടികള്‍ ഇന്നു കൂടുതല്‍ വെല്ലുവിളികളെ നേരിടുന്നതായും ഇവര്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന സംരക്ഷണം സര്‍ക്കാര്‍ നല്‍കണമെന്നും ജില്ലാ ജഡ്ജി മേരി ജോസഫ് പറഞ്ഞു. ആലപ്പുഴ കോണ്‍വെന്റ് സ്ക്വയറിലെ കെട്ടിടത്തില്‍ ആരംഭിച്ച ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ജില്ലാജഡ്ജി. ബാല്യത്തില്‍ പോലും കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നു. സ്വന്തം വീടുകളില്‍ പോലും അവര്‍ സുരക്ഷിതരല്ലെന്നും ജില്ലാ ജഡ്ജി പറഞ്ഞു. സബ് കളക്ടര്‍ ഡി. ബാലമുരളി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം അഡ്വ. റീഗോ രാജു, ശിശുക്ഷേമസമിതി ജില്ലാ ചെയര്‍പേഴ്സണ്‍ ഇന്ദു സോമന്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ എം. രാധമണി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.ജെ. സാബുജോസഫ്, ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡംഗം എ. ഷൈനി, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. യേശുദാസ് കാട്ടുങ്കല്‍ തൈയില്‍, ഓര്‍ഫനേജ് അസോസിയേഷന് പ്രസിഡന്റ് എ. സുലൈമാന്‍ കുഞ്ഞ്, ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് കെ.എ. സൗദാമിനിയമ്മ, എസ്. സുലക്ഷണ, കെ. വിജയപ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: