കട്ടപ്പന : കട്ടപ്പനയില്‍ മാര്‍ക്കറ്റില്‍ വില്ക്കാന് കൊണ്ടുവന്ന 15 ചാക്ക് റേഷന്‍ അരി ബിജെപി പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പിക്കപ്പ് വാനില്‍ റേഷന്‍ അരി കടത്തുന്നതായി വിവരം നാട്ടുകാരാണ് ബിജെപി പ്രവര്‍ത്തകരെ അറിയിച്ചത്. തുടര്‍ന്ന് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന സിപിഐ നേതാവ് കെ.എസ് രാജന്റെ കടയില്‍ നിന്നും 5 ചാക്ക് റേഷനരി പിടിച്ചെടുത്തു. 10 ചാക്ക് അരി പിക്കപ്പ് വാനില്‍ നിന്നാണ് പിടിച്ചെടുത്തത്. പിക്കപ്പ് വാന്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: