കുമളി : വണ്ടിപ്പെരിയാറില്‍ പെന്തക്കോസ്ത് വിഭാഗം നടത്തുന്ന അനാഥാലയത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന പരാതി പോലീസ് തട്ടിക്കളിക്കുമ്പോഴും സ്കൂള്‍ അധികൃതര്‍ നടപടികളുമായി മുന്നോട്ടുപോകുന്നു. പാസ്റ്ററുടെ ക്രൂരതകള്‍ക്കിരയായ രണ്ട് വിദ്യാര്‍ത്ഥിനികള്‍ വഞ്ചിവയല്‍ ട്രൈബല്‍ യു.പി സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. വണ്ടിപ്പെരിയാറിന് സമീപം പ്രവര്‍ത്തിക്കുന്ന അനാഥാലയത്തില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളടങ്ങിയ കത്തിന്റെ കോപ്പി ജന്മഭൂമിക്ക് ലഭിച്ചു.
പാസ്റ്റര്‍ അങ്കിളിന്റെ ക്രൂരത കൊണ്ടാണ് പുവര്‍ഹോമില്‍ നിന്നും കുട്ടികള്‍ മാറിപ്പോകുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ നല്കിയ കത്തില്‍ പറയുന്നു. ഈ കത്ത് വണ്ടിപ്പെരിയാര്‍ പോലീസില്‍ നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. വിദ്യാഭ്യാസ വകുപ്പിനും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ജന്മഭൂമിയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: