കൊരട്ടി: ചിറങ്ങര ക്ഷേത്രക്കുളത്തില്‍ മത്സ്യങ്ങള്‍ കുട്ടത്തോടെ ചത്ത് പൊന്തുന്നു.വിസ്തൃതമായ കുളത്തിന്റെ പല ഭാഗങ്ങളിലായാണ് മത്സ്യങ്ങള്‍ ചത്ത് പെന്തിയിട്ടുളളത്. ചെറുമത്സ്യങ്ങളെയാണ് കുട്ടത്തോടെ ചത്തനിലയില്‍ െപൊന്തികിടക്കുന്നത്. മത്സ്യം കിടക്കുന്ന ഭാഗത്ത് മുകള്‍പരപ്പില്‍ മാലിന്യവും പാടപേലെ ചിലത് പൊന്തികിടക്കുന്നുണ്ട്.
ക്ഷേത്രകുളത്തിന്റെ ദേശിയ പാതയോട് ചേര്‍ന്ന ഭാഗത്താണ് കുടുതല്‍ മീന്‍ ചത്ത് കിടക്കുന്നത്.മരണക്കാരണം വ്യക്തമല്ല. ദേശിയ പാത വഴിവരുന്ന വാഹനങ്ങളില്‍ ചിലത് ക്ഷേത്രക്കുളത്തിന് സമിപം പാര്‍ക്ക് ചെയ്യുകയും മാലിന്യ വസ്തുക്കള്‍ വലിച്ചെറിയുന്ന പതിവുളളതായി നാട്ടുക്കാര് പറയുന്നു കുടാതെ എതോ ഓയിലിന്റെ അംശം ഉളളതായും നാട്ടുക്കാര് സൂചിപ്പിക്കുന്നു.
മത്സ്യം ചത്ത് പൊന്തുന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. എക്കറ് കണക്കിന് വരുന്ന ക്ഷേത്രക്കുളത്തിന്റെ അടിതട്ട് കെട്ടി സംരക്ഷിച്ചിട്ടുളളതാണ്. നിര്‍മ്മാണം നടത്തിയിട്ടില്ല. ദേശീയപാത യോരത്ത ഭാഗം കെട്ടി സംരക്ഷിക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: