ഇരിങ്ങാലക്കുട: ശബരിമല തീര്‍ത്ഥാടനത്തിനായി മാലയിട്ട വിദ്യാര്‍ത്ഥികളോട് ക്രൈസ്തവ മാനേജ്മെന്റ് ശത്രുതാമനോഭാവം കാണിക്കുന്നതായി പരാതി.
താണിശ്ശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ അയ്യപ്പന്മാരായ വിദ്യാര്‍ത്ഥികളോട് യൂണിഫോം ധരിച്ച് വരണമെന്നും ഇല്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ടെക്നിക്കല്‍ അക്കാദമിയിലും ഇതേ പ്രശ്നം ഉണ്ടായപ്പോള്‍ ഇടപെട്ട ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരോട് പ്രിന്‍സിപ്പിള്‍ ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തെ ചോദ്യം ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. തൃശൂര്‍ വിക്ടറി ഐടിസിയിലും സമാനസംഭവം ഉണ്ടായി.
ശബരിമല തീര്‍ത്ഥാടന കാലത്ത് അയ്യപ്പന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് കറുത്ത വസ്ത്രം ധരിച്ച് വിദ്യാലയങ്ങളില്‍ പഠിക്കുവാനുള്ള സ്വാതന്ത്ര്യം കേരളത്തിന്റെ സാംസ്കാരിക കീഴ്വഴക്കമാണെന്നും ഇതിനെതിരെ നിലകൊളളുന്ന വിദ്യാലയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഹിന്ദു ഐക്യവേദി ജില്ലാകമ്മിറ്റി മുന്നറിയിപ്പ് നല്കി. ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.വി.മധുസൂധനന്, പ്രസാദ് കാക്കശ്ശേരി, പി.മുരളീധരന്, രാജീവ് ചാത്തംപിള്ളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: