തൃശൂര്‍ : അഡ്വ.കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ നിന്നും അമ്പത് പവനിലധികം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച വക്കീല്‍ ഗുമസ്ത കിന്‍സിയുടെ കാമുകന് ചിറക്കേക്കോട് വിമലി(26)നെ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ്ബ് ജോബിന്റെ നേതൃത്വത്തില്‍ വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്.രാജേഷും സംഘവും അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ഭര്‍ത്താവിനെ പിരിഞ്ഞിരിക്കുന്ന കിന്‍സി, ബസ് കണ്ടക്ടറായ വിമലിനെ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്തു. വക്കീലിന്റെ വീട്ടില്‍ നിന്നും പലപ്പോഴായി കിന്‍സി മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ ജ്വല്ലറി വഴി മാറ്റിയെടുത്ത മാല, കൈചെയിന്‍, മോതിരം തുടങ്ങിയ നാലുപവനോളം ആഭരണങ്ങളും 48000 രൂപയും കാമുകനായ വിമലിന് നല്‍കിയിരുന്നു.
ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനായി വീട് വെക്കുന്നതിനും തീരുമാനമെടുത്തിരുന്നു. ഇതിനിടയിലാണ് കിന്‍സി പോലീസ് പിടിയിലാവുന്നത്. ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് വിമലുമായുള്ള കിന്‍സിയുടെ ബന്ധം പോലീസിന് വ്യക്തമായത്.
കിന്‍സി അറസ്റ്റിലായപ്പോള്‍ പൂനയിലായിരുന്നു വിമല്‍. നാട്ടിലെത്തിയപ്പോള്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാലുപവനോളം സ്വര്‍ണാഭരണങ്ങള്‍ വിമലില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: