കല്‍പ്പറ്റ : ‘പ്രകൃതിയിലേക്ക് മടങ്ങു, ജൈവ കൃഷിയിലുടെ’ എന്ന ആശയത്തോടെ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന നാഷണല്‍ അഗ്രിഫെസ്റ്റ് വയനാട്ടിലെ വള്ളിയൂര്‍ക്കാവില്‍. ഡിസംബര്‍ 19 മുതല്‍ 26 വരെ നടക്കുന്ന ഫെസ്റ്റ്ില് 10 സെന്റ് ഭൂമിയില്‍ മാതൃക ജൈവ ഗ്രാമവും കാഴ്ചകാര്‍ക്കായി സജ്ജമാക്കുന്നുണ്ട്. എട്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ അനൃ സംസ്ഥാനങ്ങളിലെ കാര്‍ഷിക രംഗത്തെ മികച്ച സംഭാവനകള്‍ പരിചയപ്പെടുത്തും.
150 സ്റ്റാളുകളിലായി സര്‍ക്കാര്‍ വകുപ്പുകളുടെയും, പ്രൈവറ്റ് സ്ഥാപനങ്ങളുടെയും പ്രദര്‍ശനശാലകള്‍ ഉണ്ടാവും. കാര്‍ഷിക മേഖലയിലെ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, നൂതന ഗവേഷണ സാധൃതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിക്കുവാന്‍ ഗവേഷണ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ടെക്ഫെസ്റ്റ് ആന്റ് സയന്‍സ് ഫെസ്റ്റ്, പുഷ്പ-ഫല പ്രദര്‍ശനം,പുരാവസ്തു പ്രദര്‍ശനം, അഗ്രി ഫിലിം ഫെസ്റ്റ് ,വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും. ഫെസ്റ്റിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് ഏഴ് മണി മുതല്‍ എട്ട് വരെ പ്രദേശിക കലാകാരന്മാരുടെ കലാവിരുന്നും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: