ചെങ്ങന്നൂര്‍: നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശബരിമല തീര്‍ത്ഥാടനകാലത്ത് ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബുക്കിങ് സര്‍വ്വീസ് നിരക്ക് കുറച്ചു. മുന്‍വര്‍ഷത്തെ 6000 രൂപ യാതൊരുമാനദണ്ഡവും ഇല്ലാതെ 7200 രൂപയായി കുത്തനെ ഉയര്‍ത്തിയത്. ഇത്തരത്തില്‍ ഒരു ബസ് പമ്പയില്‍ പോയി മടങ്ങിയെത്തുമ്പോള്‍ 14,400 രൂപയാണ് ഭക്തര്‍ നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുഭാഗങ്ങളിലേക്കുമായി 2400 രൂപയുടെ വര്‍ദ്ധനവാണ് കോര്പ്പറേഷന് ഭക്തരുടെ ചുമലില്‍ കെട്ടിവെച്ചത്. സ്വകാര്യ ബസുകള്‍ പോലും ഇതില്‍ കുറഞ്ഞ നിരക്കില്‍ സര്‍വ്വീസ് നടത്തുമ്പോഴാണ് അധികൃതര്‍ ഭക്തരെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടിയമായി രംഗത്ത് വന്നത്. 6500 രൂപയാണ് പുതുക്കിയ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: