ചെങ്ങന്നൂര്‍: ആലാ എസ്എന്‍ കോളേജില്‍ എസ്എഫ്ഐ നടത്തിയ ആക്രമണത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എബിവിപി കോളേജ് യൂണിറ്റ് സെക്രട്ടറി അഭിജിത്ത് (20), ജിബിന്‍ (21), അമല്‍ലാല്‍ (20) എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇവര്‍ ചെങ്ങന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. എസ്എഫ്ഐ പ്രവര്‍ത്തകരായ മിഥുന്, ലിഥിന്, അരവിന്ദ്, ഗോകുല്‍ എന്നിവരുടെ നേതൃത്വത്തില്‍ പുറത്തുനിന്നെത്തിയ സംഘം ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ആര്‍ട്ട്സ് ക്ലബ്ബ് സെക്രട്ടറിയടക്കം എട്ട് സീറ്റ് നേടി എബിവിപി ഉജ്വലവിജയം നേടിയിരുന്നു. കൂടാതെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എബിവിപിയിലേക്ക് കടന്നുവരുന്നത് തടയുന്നതിന് വേണ്ടി എസ്എഫ്ഐക്കാര്‍ നടത്തിയ ഗൂഢാലോചനയാണ് അക്രമത്തിന് പിന്നിലെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: