പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാബു
ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ അയ്യംപറമ്പ് വീട്ടില്‍ കുഞ്ഞുമോന്റെ മകന് ബാബു (35)വിനെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 18ന് രാവിലെ ഏഴോടെ പുന്നപ്ര ചള്ളിക്കടപ്പുറത്തുനിന്നും തീരത്ത് നിന്ന് 14 കിലോമീറ്റര്‍ അകലെ ആഴക്കടലില്‍ മത്സ്യം നിറഞ്ഞ വല വളളത്തിലേക്ക് വലിക്കുന്നതിനിടയില്‍ ബാബുവിന്റെ കാലുകളില്‍ വലയുടെ റോപ്പ് കുടുങ്ങുകയും ഇയാള്‍ ആഴക്കടലില്‍ വീഴുകയുമായിരുന്നു. തുടര്‍ന്ന് മറ്റുതൊഴിലാളികള്‍ കടലില്‍ ചാടി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: