ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി ഫാര്‍മസിയില്‍ നിന്നും രോഗികള്‍ക്ക് മരുന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് രോഗികളും ബന്ധുക്കളും വലയുന്നു. മാനസികരോഗികളുടെ രോഗം ശമനമാകാനും അക്രമാസക്തരാകാതിരിക്കാനുമുളള സോഡിയം വാള്പ്രോറ്റ്, സെര്‍ട്രാലിന്‍, എട്രോയി ഉള്‍പ്പെടെ പത്തോളം മരുന്നുകളാണ് ഇവിടുത്തെ ഫാര്‍മസിയില്‍ ഇല്ലാത്തത്. രണ്ട് ആഴ്ചയായി ഇതേത്തുടര്‍ന്ന് വന്‍വില കൊടുത്ത് പുറത്ത്നിന്നും വാങ്ങേണ്ട ഗതികേടിലാണ് രോഗികള്‍.
എന്നാല്‍ മരുന്നുകള്‍ എത്തിക്കാനുളള നടപടി സ്വീകരിക്കേണ്ടത് പ്രിന്‍സിപ്പല്‍ ആണെന്നും ഫാര്‍മസിയില്‍ മരുന്നുകള്‍ ഇല്ലാത്തമുറക്ക് ടെന്റര്‍ കൊടുത്ത് മരുന്നു എത്തിക്കാന്നിര്ദ്ദേശം കൊടുത്തിട്ടുള്ളതാണെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാനസികരോഗികള്ക്കുളള മരുന്ന് ഇല്ലാത്ത വിവരം തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഗീത അറിയിച്ചു. ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം യഥാസമയം മെഡിക്കല്‍ കോളേജാശുപത്രികളില്‍ മരുന്നുകള്‍ യഥാസമയം എത്തിക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദ്ദേശം കൊടുത്തിട്ടുള്ളതാണെന്നും ഡോ. ഗീത കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: