മാവേലിക്കര: വാഹനാപകടത്തില്‍ മരിച്ച ആളിന്റെ ആശ്രിതര്‍ക്ക് 28 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് മാവേലിക്കര മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര കോടതി ജഡ്ജി കെ.കെ. സുജാത ഉത്തരവായി. മരണപ്പെട്ട ചുനക്കര പാലനില്‍ക്കും തടത്തില്‍ നൗഷാദി (26)ന്റെ അനന്തരാവകാശികളായ ഭാര്യ സമീനാബീവി, മകള്‍ ഫാത്തിമ, മാതാപിതാക്കളായ ഹനീഫ റാവുത്തര്‍, സല്‍മാബീവി എന്നിവര്‍ക്കാണ് പലിശ ഉള്‍പ്പെടെ ഈ തുക നല്കാന് വിധിച്ചത്. 2005 ഡിസംബറില്‍ പുലര്‍ച്ചെ 4.30ന് ചുനക്കര തെരുവു മുക്കില്‍ നടന്നപോകവെ ടിപ്പര്‍ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. നൗഷാദ് ബിഎസ്എന്‍എല്‍ കേബിള്‍ വര്‍ക്ക് കരാര്‍ തൊഴിലാളിയായിരുന്നു. ടിപ്പര്‍ ഇന്‍ഷ്വര്‍ ചെയ്തിരുന്ന ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ.മുട്ടം നാസര്‍, അഡ്വ. എസ്. ഇബ്രാഹിം കുട്ടി എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: