ആലപ്പുഴ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വാതന്ത്ര്യസമരസേനാനിയുടെ ഭാര്യയില്‍നിന്ന് ചികിത്സാഫീസുകള് ഈടാക്കിയത് വിവാദമാകുന്നു. സ്വാതന്ത്ര്യസമരസേനാനി ആലപ്പുഴ അബ്ദുള്‍ റഹ്മാന്റെ ഭാര്യ കുല്‍സുംബീവി (77)യില്‍ നിന്നാണ് നിയമം ലംഘിച്ച് ചികിത്സാഫീസുകള് ഈടാക്കിയത്. അഞ്ചു വര്‍ഷം മുമ്പാണ് അബ്ദുള്‍റഹ്മാന്‍ മരിച്ചത്. ഭര്‍ത്താവ് മരിച്ച മകള്‍ ലൈലയോടൊപ്പം ആലപ്പുഴ വഴിച്ചേരി കുളുമാക്കല്വീട്ടില് വാടകയ്ക്ക് താമസിക്കുന്ന കുല്സുംബീവിക്ക് രണ്ട് ആഴ്ച മുന്‍പാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആദ്യം ആഞ്ചിയോഗ്രാം ചെയ്യുന്നതിന് 42,000 രൂപയും പിന്നീട് ആഞ്ചിയോപ്ലാസ്റ്റി ചെയ്യുന്നതിന് 42,000 രൂപയും ഇവരില്‍നിന്ന് ഈടാക്കി. രണ്ടാമതും ആഞ്ചിയോഗ്രാം ചെയ്യുന്നതിന് പതിനായിരം രൂപയും ഇവരില്‍നിന്ന് ഈടാക്കി. കൂടാതെ ആശുപത്രി ഫാര്‍മസിയില്‍ ഇല്ലാത്തമരുന്നുകള് വാങ്ങിയതുള്‍പ്പെടെ ഇതിനകം നല്ലൊരു തുക വേറെയും ചെലവായി. സ്വാതന്ത്ര്യസമരസേനാനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ചികിത്സ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് ഈ വൃദ്ധയില്‍നിന്ന് വിവിധ ചികിത്സാഫീസുകള് ഈടാക്കിയത്. എട്ടാം വാര്‍ഡില്‍ ചികിത്സയില്കഴിയുന്ന കുല്‍സുംബീവി ഇനിയും നല്ലൊരു തുക ചികിത്സക്കായി ചെലവാക്കേണ്ടിവരും എന്ന ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: