തിരുവല്ല: ശബരിമല തീര് ത്ഥാടനത്തോട് അനുബന്ധി ച്ച് 12 ട്രയിനുകള്‍ക്കു കൂടി തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിച്ചതോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒട്ടുമില്ലാത്ത റയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങുന്ന തീര്‍ത്ഥാടകര്‍ വീര്‍ പ്പുമുട്ടും. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള സൗകര്യങ്ങള്‍ പോലും റയി ല്വേസ്റ്റേഷനില് ഇല്ല.
2 ബാത്ത് റൂം, 2 ടോയ്ലറ്റ്, 2 മൂത്രപ്പുര എന്നിവ മാത്രമാ ണ് പുരുഷന്മാര്ക്കായി ഇവിടെയുള്ളത്. ഒരു ബാത്ത് റൂ മും ഒരു ടോയ്ലറ്റും മാത്രമാണ് സ്ത്രീകള്‍ക്കായി ഉ ള്ളത്. വിരിവെക്കുവാനുള്ള സൗകര്യങ്ങള്‍ ഒന്നുംതന്നെ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ വിവരാന്വേഷണ കൗണ്ടര്‍പോലും പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ് റയില്‍വേ സ്റ്റേഷനിലുള്ളത്. സ്റ്റേ ഷന് വളപ്പില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ്ബാങ്ക് എടിഎം പോലും അധികൃതര്‍ പൊളിച്ചുകൊണ്ടുപോയി.
തീര്‍ത്ഥാടകരെ ലക്ഷ്യമാക്കി ആരംഭിച്ച് പില്‍ഗ്രിം സെന്റും പ്രവര്‍ത്തിക്കാതായിട്ട് കാ ലങ്ങളായി. പ്ലാറ്റ് ഫോമില്‍ ഭൂരിഭാഗം പ്രദേശത്തും മേല്‍ക്കൂരപോലുമില്ലാത്ത അവസ്ഥയാണ്. കാലങ്ങളായി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുവാനായി ജനപ്രതിനിധികളുടെയും ഹൈന്ദവ സംഘടനാപ്രതിനിധികള്‍, നഗരസഭ, ഉദ്യോഗസ്ഥര്‍ എന്നിവരുടെ അവലോകനയോഗം നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആ പ്രഹസന യോഗം പോലും നടന്നില്ല. ശബരിമല ഉള്‍പ്പെടുന്നതും ജില്ലയില്‍നിന്ന് രണ്ട് എംപിമാരുള്ളതുമായ പത്തനംതിട്ടയിലെ ഏക റയില്വേസ്റ്റേഷനായ തിരുവല്ലയോടുള്ള സര്‍ക്കാരിന്റെ അവഗണനയി ല്‍ വിവിധ ഹൈന്ദവ സംഘടനകള്‍ക്കിടയില്‍ പ്രതിഷേ ധം ശക്തമാണ്.
പ്രതിഷേധം
തിരുവല്ല: അയ്യപ്പ ഭക്തന്മാരോട് സര്‍ക്കാര്‍ കാട്ടുന്ന അ വഗണയുടെ പ്രത്യക്ഷ ഉദാഹരണാമാണ് തിരുവല്ലയില്‍ നാം കാണുന്നതെന്ന് ബിജെ പി ദക്ഷിണകേരള മേഖലാ പ്രസിഡന്റ് കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ അഭിപ്രായപ്പെട്ടു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമാ യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാവാത്ത സ ര്‍ക്കാര്‍ നടപടിയില്‍ ആര്‍എസ്എസ് ജില്ലാകാര്യവാഹ് ജി. വിനു പ്രതിഷേധിച്ചു. സ്റ്റേഷനിലെ പില്ഗ്രിംസെന്റര്, എന്‍ ക്വയറി കൗണ്ടര്‍ എന്നിവ അ ടിയന്തിരമായി തുറന്നു പ്രവ ര്ത്തിപ്പിക്കുവാനും ഭക്തജനങ്ങള്‍ക്ക് വിരിവയ്ക്കുവാനു ള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനും അധികാരികള്‍ ത യ്യാറായില്ലെങ്കില്‍ ശക്തമായ സമരപിരിപാടികള് സംഘടിപ്പിക്കുമെന്ന് ഹിന്ദുഐക്യവേ ദി ജില്ലാസെക്രട്ടറി രാജ്പ്രകാ ശ് വേണാട്ട് പത്രക്കുറുപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: