മലപ്പുറം: ഭാഷാ അദ്ധ്യാപകരെ കായിക അദ്ധ്യാപകരായി നിയമിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് കായിക അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ പൂര്‍ണ്ണമായി പിന്തുണക്കുമെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ അറിയിച്ചു. മലപ്പുറത്ത് ജില്ലാ കായികമേളയ്ക്കിടെ പ്രതിഷേധക്കാര്‍ക്കും മറ്റും നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജ് പ്രതിഷേധാര്‍ഹമാണ്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
ഭാഷാ അദ്ധ്യാപകരെ കായിക അദ്ധ്യാപകരായി നിയമിക്കാനുള്ള സര്‍ക്കാര്‍ നിലപാടിനോട് യാതൊരു തരത്തിലും യോജിക്കാനാവില്ല. ഈ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: