കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഗ്യാസ് ടാങ്കര്‍ ലേറി ഇടിച്ചു രണ്ടു പേര് മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി 12 മണിയോടെ ദേശീയ പാതയില്‍ പൂക്കാടിനും തിരുവങ്ങൂരിനുമിടയിലാണ് സംഭവം.
കര്‍ണാടക സിദ്ധാപൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് ഭാഗത്തു നിന്നു വരുകയായിരുന്ന ടാങ്കര്‍ ലോറി എതിര് ഭാഗത്തു നിന്നു വന്ന തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം ശ്രമിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.
മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: