കൊടുങ്ങല്ലൂര്‍: ദൃഢനിശ്ചയത്തിന് മുന്നില്‍ ശാരീരിക വെല്ലുവിളികള്‍ തടസ്സമാകില്ലെന്ന് തെളിയിച്ച് കന്യാകുമാരി സ്വദേശി ആര്.തങ്കരാജ (32)യുടെ ഭാരതയാത്ര.
വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പ്രചോദിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാഗ്പൂരില്‍ നിന്നും കന്യാകുമാരി വരെയാണ് യാത്ര.
ജന്മഭൂമി മുതല്‍ കര്മ്മഭൂമിവരെ എന്നുപേരിട്ടിരിക്കുന്ന യാത്ര കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ സ്ഥാപകന്‍ ഏകനാഥ് റാനഡെയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് ആരംഭിച്ചിരിക്കുന്നത്.
പോളിയോ ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട കാലുകളുമായി മുച്ചക്രവാഹനത്തിലെ യാത്ര ഇന്നലെ കൊടുങ്ങല്ലൂരിലെത്തി.
റാനഡെയുടെ ജന്മദിനമായ 19ന് യാത്ര കന്യാകുമാരിയിലെത്തും. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് കൊടുങ്ങല്ലൂര്‍ വിവേകാനന്ദ കേന്ദ്രത്തിലെത്തിയ തങ്കരാജയെ ഡയറക്ടര്‍ ഡോ. എം.ലക്ഷ്മികുമാരി സ്വീകരിച്ചു.
2103 കിലോമീറ്റര്‍ പിന്നിട്ട യാത്രക്കിടയില്‍ ആര്‍എസ്എസ് കാര്യാലയങ്ങളും സംഘസ്ഥാപനങ്ങളുമാണ് വിശ്രമകേന്ദ്രമായത്.
നേരത്തെ കല്‍ക്കട്ട മുതല്‍ കന്യാകുമാരി വരെ യാത്രനടത്തിയിട്ടുണ്ട്. കന്യാകുമാരി വിവേകാനന്ദകേന്ദ്ര, റെയില്‍വെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ജോലിചെയ്യുന്ന ഇദ്ദേഹം ഇലക്ട്രോണിക്സ് ഡിപ്ലോമ പാസ്സായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: