കൊച്ചി: ഫൈവ് കേവ്സ് സണ്‍ഗ്ലാസുകള്‍ മോവിജിം വിപണിയില്‍ എത്തിച്ചു. റെക്ടാന്ഗുലര് ആകൃതിയോടു കൂടിയ ഭാരരഹിത നൈലോണ്‍ സണ്‍ഗ്ലാസുകള്‍, വിശാലമായ ടെംപിള്‍സ്, റബറോണ് നോസ് പാഡുകള്‍, ഇയര്‍പാഡുകള്‍ എന്നിവയാണ് പ്രത്യേകതകള്‍.
സൂപ്പര്‍ തിന് ഗ്ലാസ് ലെന്‍സുകള്‍ പരമ്പരാഗത ഗ്ലാസ് ലെന്‍സുകളേക്കാള്‍ 20 ശതമാനം നേര്‍ത്തതാണ്. ന്യൂട്രല്‍ ഗ്രേ ലെന്‍സോടുകൂടിയ ബ്ലാക് ആന്‍ഡ് ഗ്രേ ടോര്‍ട്ടോയ്സ് സ്ട്രൈപ്, മോവി എച്ച്ടി ലെന്‍സില്‍ ഒലിവ് സ്ട്രൈപ്, മോവി റോസ് ലെന്‍സോടുകൂടിയ വെള്ള നിറങ്ങളില്‍ ലഭ്യമാണ്.
61.5 മില്ലീമീറ്റര്‍ നേത്ര സൈസ്, 16 എംഎം ബ്രിഡ്ജ് സൈസ്, 120 എംഎം ടെംപിള്‍ ലെങ്ത് എന്നിങ്ങനെയാണ് സൈസ്. പ്ലസ് 3.00-4.50 ഡിജിറ്റല്‍ പാരാമീറ്ററില്‍ പ്രിസ്ക്രിപ്ഷന് സണ്‍ഗ്ലാസും ഉണ്ട്. വിവരങ്ങള്‍ക്ക് www.mauiJim.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: