ന്യൂദല്‍ഹി:പച്ചക്കറികള്‍ അടക്കമുള്ളവയുടെ വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1.77 ശതമാനത്തിലേക്കാണ് മൊത്തവില താണിരിക്കുന്നത്.
ഭക്ഷ്യ വസ്തുക്കളുടെ വില കുറഞ്ഞതാണ് ഒക്ടോബറില്‍ മൊത്തവില ഇത്രയും കുറയാന്‍ കാരണമായത്.
ഭക്ഷ്യവിലക്കയറ്റം 2.7 ശതമാനമായി കുറഞ്ഞു. മെയ് മുതല്‍ ഭക്ഷ്യ വില കുറഞ്ഞുവരികയാണ്. ഒക്ടോബറില്‍ ചെറുകിട വില്‍പ്പന വില 5.52 ശതമാനമായി കുറഞ്ഞിരുന്നു. ഉള്ളി വില 59.77 ശതമാനമാണ് കുറഞ്ഞത്. പച്ചക്കറി വില 19.61 ശതമാനവും മുട്ട, ഇറച്ചി, മല്‍സ്യം എന്നിവയുടെ വില 2.58 ശതമാനവുമാണ് കുറഞ്ഞത്. പഞ്ചസാര, ഭക്ഷ്യ എണ്ണ, സിമന്റ് എന്നിവയുടെ വിലയിലും 2.43 ശതമാനത്തിന്റെ കുറവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: