തൃശൂര്‍: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കാതെ കേരളസര്‍ക്കാര്‍ ഹിന്ദുജനതയെ പറഞ്ഞു പറ്റിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. ശബരിമലയിലെ ഒരു വര്‍ഷത്തെ വരുമാനത്തിന്റെ കാല്‍ശതമാനം പണം ഉണ്ടെങ്കില്‍ ശബരിമലയുടെ വികസനവും ശോചനീയാവസ്ഥയും പരിഹരിക്കാന്‍ സാധിക്കും. മുസ്ലീം ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ വാരിക്കോരി സഹായങ്ങള്‍ നല്കുമ്പോള് ഹിന്ദുസമൂഹത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ഹിന്ദു സമൂഹത്തിനോടുള്ള അവഗണനയാണ്. ഹിന്ദുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒറ്റപ്പെട്ടുപോകുമെന്നും തൃശൂര്‍ താലൂക്ക് സമിതി സംഘടിപ്പിച്ച സായാഹ്നധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.സത്യവാന് പറഞ്ഞു. താലൂക്ക് പ്രസിഡണ്ട് വി.ഗോവിന്ദന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജനറല്‍ സെക്രട്ടറി മണി വ്യാസപീഠം സ്വാഗതം പറഞ്ഞു. ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, ജില്ലാട്രഷറര്‍ മുരളീധരന്, രാജന് കുറ്റുമുക്ക്, ഇ.ടി.ബാലന്, പി.സുധാകരന് തുടങ്ങിയവര്‍ പങ്കെടുത്തു. തൃശൂര്‍ താലൂക്ക് സംഘടനാ സെക്രട്ടറി പ്രസാദ് അഞ്ചേരി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: