ആലപ്പുഴ: പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് തങ്ങളുടെ നിയോജക മണ്ഡലത്തില്‍ ഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുത്ത് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന പ്രധാനമന്ത്രിയുടെ പ്രതേ്യക പദ്ധതിയായ സന്‍സാദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി നടത്തിപ്പിന് ജില്ലയില്‍ നാലു പഞ്ചായത്തുകള്‍ തിരഞ്ഞെടുത്തു. തൈക്കാട്ടുശേരി, ആര്യാട്, കടക്കരപ്പള്ളി, തകഴി എന്നിവയാണ് തിരഞ്ഞെടുത്തത്. എ.കെ. ആന്റണി എംപി തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തും കെ.സി. വേണുഗോപാല്‍ എംപി ആര്യാട് ഗ്രാമപഞ്ചായത്തും വയലാര്‍ രവി എംപി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തും കൊടിക്കുന്നില്‍ സുരേഷ് എംപി തകഴി ഗ്രാമപഞ്ചായത്തുമാണ് നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: