ചാലക്കുടി: ഗുരുവായൂര്‍ മുന്മേല്ശാന്തിമാരെ കാണുവാന്‍ നിയുക്ത ശബരിമല മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി ചാലക്കുടി മൂര്‍ക്കന്നൂര്‍ ഇല്ലത്തെത്തി. ഗുരുവായൂര്‍ മുന്‍മേല്‍ശാന്തിമാരായ മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍നമ്പൂതിരി, മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി എന്നിവരെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി.
അയ്യപ്പന് അനുവദിച്ചു തന്ന ഈ സൗഭാഗ്യം ഭംഗിയായി പൂര്‍ത്തിയാക്കുവാന്‍ ഭക്തജനങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മൂര്‍ക്കന്നൂര്‍ കൃഷ്ണന് നമ്പൂതിരി പൊന്നാടയും ശ്രീഹരി നമ്പൂതിരി മംഗളപത്രവും സമര്‍പ്പിച്ചു. ചാലക്കുടി എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണന്,ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി ഷോജി ശിവപുരം, കണ്ണംമ്പുഴ ക്ഷേത്രം ഭാരവാഹികളായ വി.എന്‍.വിജയന് പണിക്കര്‍, കെ.ഗുണശേഖരന്, യോഗക്ഷേമ ഉപസഭ സെക്രട്ടറി ടി.എന്‍.വിഷ്ണു നമ്പൂതിരി,സി.അമ്മിണിയമ്മ,ചന്ദ്രന്കൊള്ളത്താപ്പിള്ളി,ടി.പി.കേശവന്,വി.ആര്.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: