ചേറ്റുവ: അമ്പത്തിയെട്ടാമത് ദേശീയ സ്കൂള്‍ തായ്കോണ്ട ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ കേരള ടീമില്‍ ഇടം നേടി ചേറ്റുവ അഞ്ചങ്ങാടി സ്പാറിങ്ങ് തായ്കോണ്ട അക്കാദമി വിദ്യാര്‍ത്ഥികളായ സല്മാന് ഫാരിസും ഫൗസിയ നൂറയും മാണ് മത്സരിക്കുന്നത്. കോട്ടയത്തുനടന്ന സംസ്ഥാന സ്കൂള്‍ ഗെയിംസ് തായ്കോണ്ട ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂനിയര് വിഭാഗം ആണ്‍കുട്ടികളുടെ 21 കിലോഗ്രാം ഇനത്തില്‍ സല്മാന് ഫാരിസ് ഒന്നാം സ്ഥാനം നേടിയാണ് ദേശീയ സ്കൂള്‍ മീറ്റിലേക്ക് അര്‍ഹത നേടിയത്.
സബ്ജൂനിയര് പെണ്‍കുട്ടികളുടെ 32 കിലോഗ്രാം വിഭാഗത്തില്‍ ഫൗസിന നൂറ മത്സരിച്ചാണ് ദേശീയ മീറ്റിലേക്ക് അര്‍ഹത നേടിയത്. തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന അഴീക്കല്‍ ഷാഹുദ്ദീന്‍ ബള്‍ക്കീസ് ദമ്പതികളുടെ മകനായ സല്മാന് ഫാരിസ് കടപ്പുറം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കാക്കശ്ശേരി അലി, മുജീന ദമ്പതികളുടെ മകളായ ഫൗസിയനൂറ തൊട്ടാപ്പ് ഫോക്കസ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ വര്‍ഷം ദേശീയ മത്സരങ്ങളില്‍ രണ്ടുപേരും മെഡല്‍ ജേതാക്കളായിരുന്നു. അഞ്ചങ്ങാടി സ്പാറിങ്ങ് തായ്കോണ്ട അക്കാദമിയിലെ പ്രധാനാധ്യാപകനും ദേശീയ റഫറിയുമായ ജലാലുദ്ദീന്റെ ശിഷ്യരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: