കൊച്ചി : പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്റെഭാഗമായി യൂറേക്കാ ഫോര്‍ബ്സ് പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കല്‍ യജ്ഞത്തിന് തുടക്കം കുറിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റെയില്‍വേ സ്റ്റേഷനുകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവയാണ് കമ്പനിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി വരുന്നത്.
രാജ്യത്തെ നഗര പ്രദേശങ്ങളിലെ ചവറു കൂനകള്‍ നീക്കം ചെയ്യുക എന്നത് അടിയന്തിര പ്രാധാന്യമുള്ള കാര്യമാണെന്ന് യൂറേക്കാ ഫോര്‍ബ്സ് വൈസ് പ്രസിഡന്റ് മാര്സിന് ഷ്റോഫ് പറഞ്ഞു. വൃത്തിയില്ലായ്മമൂലമുണ്ടാകുന്ന രോഗങ്ങള്‍ മൊത്തം ആഭ്യന്തര ഉല്പാദനത്തില് ഒരു വര്‍ഷം 6.4 ശതമാനത്തിന്റെ കുറവുണ്ടാക്കുന്നു എന്നാണ് ലോക ബാങ്ക് കണക്കാക്കിയിരിക്കുന്നത്. മഹാത്മജിയുടെ 150-ാം ജന്മ വാര്‍ഷികമായ 2019 ഒക്ടോബര്‍ 2 ആവുമ്പോഴേക്ക് തികച്ചും വൃത്തിയായ ഒരു ഭാരതത്തെ സൃഷ്ടിക്കുകയെന്നതാണ് ‘സ്വച്ഛ് ഭാരത് അഭിയാന്’ ലക്ഷ്യമിടുന്നത്.
നഗരങ്ങള്‍ വൃത്തിയാക്കുന്നതോടൊപ്പം മികച്ച രീതിയില്‍ ശുദ്ധീകരണ പ്രവര്‍ത്തനം നടത്തിവരുന്ന ജീവനക്കാരെ കണ്ടെത്തി യൂറേക്കാ ഫോര്ബ്സ അവരെ ആദരിക്കും. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സഹായകമായ ഉല്പന്നങ്ങളുടെ നിര്മാതാക്കളെന്നനിലയ്ക്ക് ‘സ്വച്ഛ് ഭാരത് അഭിയാന്റെ’ ഭാഗമാകാന്‍ യൂറേക്കാ ഫോര്‍ബ്സ് തീരുമാനിച്ചത് തികച്ചും സ്വാഭാവികമാണെന്ന് ഷ്റോഫ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: