കൊച്ചി : കോട്ടക് മഹീന്ദ്രാ ബാങ്ക്, എന്‍ഐഐടി ഇന്‍സ്റ്റീറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ബാങ്കിങ് ആന്റ് ഇന്‍ഷ്യൂറന്‍സ് (ഐഎഫ്ബിഐ), എന്‍ഐഐടി യൂണിവേഴ്സിറ്റി എന്നിവ ചേര്‍ന്ന് ബാങ്കിങ്ങിലും റിലേഷന്‍ഷിപ്പ് മാനേജ്മെന്റിലുമുള്ള ബിരുദാനന്തര കോഴ്സ് തുടങ്ങുന്നു.12 മാസമാണ് കോഴ്സിന്റെ കാലാവധി.രാജസ്ഥാനില്‍ നീമ്റാനയിലെ എന്‍ഐഐടി സര്‍വകലാശാലാ ക്യാമ്പസ്സിലാരംഭിക്കുന്ന കോഴ്സില്‍ എന്‍ഐഐടി സര്‍വകലാശാലയും ഐഎഫ്ഐബിയും ചേര്‍ന്നാണ് പരിശീലനം ലഭ്യമാക്കുക.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളെ കോട്ടക് മഹിന്ദ്രാ ബാങ്കില്‍ പ്രൊബേഷണറി ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നതാണ്.
2006-ല്‍ സ്ഥാപിതമായ ഐഎഫ്ബിഐ ഇതുവരെയായി 125,000 വിദ്യാര്‍ഥികള്‍ക്ക് ബാങ്കിങിലും ഫിനാന്‍ഷ്യല്‍ സര്‍വീസിലും പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. ബാങ്കിങ് രംഗത്തെ മികച്ച പരിശീലനത്തിനുള്ള നിരവധി അവാര്‍ഡുകള്‍ ഐഎഫ്ബിഐ നേടുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: