ഗുരുവായൂര്‍: നിറ ദീപങ്ങളാല്‍ പ്രശോഭിതമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണനെ കണ്ടു വണങ്ങാന്‍ ഇന്നലെ വന്‍ ഭക്തജനതിരക്ക്. എസ്.ബി.ടി വക വിളക്കാഘോഷമായ ഇന്നലെയും ക്ഷേത്രത്തില്‍ നറുനെയ്യ് ശോഭയില്‍ കണ്ണന്റെ അകത്തളം ദീപപ്രഭയാല്‍ പ്രശോഭിതമായി.
രാവിലെ ക്ഷേത്രത്തില്‍ കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തില്‍ മേളത്തോടേയും, ഉച്ചകഴിഞ്ഞും, രാത്രിയും ചോറ്റാനിക്കര വിജയന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തോടേയും മൂന്നാനകളോടെ കാഴ്ച്ചശീവേലിയും നടന്നു. സന്ധ്യക്ക് കിള്ളി കുറിശ്ശി മംഗലം ഹരിയുടെ തായമ്പകയും, ഗുരുവായൂര്‍ മുരളിയുടെ നാദസ്വര കച്ചേരിയും വിളക്കാഘോഷത്തിന് കൊഴുപ്പേകി. രാവിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലാപരിപാടികള്‍ ബാങ്ക് മാനേജിങ്ങ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണന് ഉദ്ഘാടനം ചെയ്തു.
വൈകീട്ട് ആറിന് പിന്നണിഗായകന്‍ മധുബാലകൃഷ്ണന്റെ ഭക്തിഗാന മേളയും നടന്നു. ബാങ്കിലെ പതിനായിരത്തിലേറെ ജീവനക്കാരും, വിരമിച്ചവരും ഉള്‍പ്പെടുന്ന കമ്മറ്റിയാണ് കഴിഞ്ഞ 30-വര്‍ഷമായി ഏകാദശി വിളക്കാഘോഷം നടത്തുന്നത്. വിളക്കാഘോഷത്തിന്റെ 10-ാം ദിവസമായ ഇന്ന് തൃശ്ശൂര്‍ ഹരേകൃഷ്ണാ ട്രാവല്‍സിന്റെ വിളക്കാഘോഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: