ചാലക്കുടി: ആളൂര്‍-മാള റോഡിലെ ആളൂര്‍ റെയില്‍വേ പാലത്തിലെ അശാസ്ത്രീയത പരിഹരിക്കുക, സര്‍വ്വീസ് റോഡുകളും സമാന്തര റോഡുകളും ഉടന്‍ പുനിര്മ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനകീയ പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കരാര്‍ പ്രകാരം ഡിസംബറില്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണം. എന്നാല്‍ ഇപ്പോള്‍ പാലത്തിന്റെ പകുതി പണി പോലും പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പ്രധാന റോഡിന്റെ ഇരുഭാഗത്തും നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സര്‍വ്വീസ് റോഡ് വഴി തിരിഞ്ഞ് തിരക്കേറിയ ആളൂര്‍ പള്ളി-ഉറുമ്പന്‍കുന്ന് റോഡിലേക്ക് ബസ്സ് ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ക്ക് പ്രവേശിക്കുക ബുദ്ധിമുട്ടായിരിക്കും.തിരിയുവാന്‍ മതിയായ വീതിയില്ലാത്തതാണ് പ്രശ്നം.
മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ തിരിച്ചു വിട്ട സമാന്തര റോഡുകള്‍ തകര്‍ന്നത് മൂലം കാല് നടയാത്രക്കാര്‍ക്കും,ഇരുചക്ര വാഹനക്കാര്‍ക്കും പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭാഗങ്ങള്‍ നികത്തി സര്‍വ്വീസ് റോഡ് പൂര്‍ത്തീകരിച്ച് വണ്‍വേ നടപ്പിലാക്കിയും,തകര്‍ന്ന സമാന്തര റോഡുകള്‍ അടിയന്തിമായി അറ്റകുറ്റ പണികള്‍ തീര്‍ത്തും പ്രശ്നങ്ങള്‍ക്ക് താല്കാലികമായി പരിഹാരം കാണുവാന്‍ കഴിയും. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഇതുവരേയും നടപടികളൊന്നുമായില്ലെന്നും ഇവര്‍ പരാതിപ്പെട്ടു. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനകീയ സമരപരിപാടികള്കളുമായി മുന്നോട്ട് പോകാനാണ് സമിതിയുടെ തീരുമാനമെന്നും ഇവര്‍ പറഞ്ഞു. ഭാരവാഹികളായ എ.ആര്.ഡേവീസ്,എ.പി.ഡേവീസ്,തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
ചാലക്കുടി: നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിജ്ഞാനോത്സവം നടത്തി. കാളിദാസന്റെ മേഘസന്ദേശത്തെ ആസ്പതമാക്കി നടത്തിയ ക്ലാസ്സ് ഡോ.കവിത സോമന് നയിച്ചു. എവുത്തുകാരനും പത്രപ്രവര്‍ത്തകനുമായ എം.ജി.ബാബു, കൗണ്‍സിലര്‍ പി.പി.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: