ചാലക്കുടി: ബാര്‍ കോഴ വിഷയത്തില്‍ മന്ത്രി കെ.എം.മാണിയും മറ്റും രാജിവെക്കണമെന്നും,കേസ്സ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും വിവധ പഞ്ചായത്തുകളിലും,ചാലക്കുടി ടൗണിലും പ്രതിഷേധയോഗവും,പന്തംകൊള്ളുത്തി പ്രകടനങ്ങളും നടത്തി.
ചാലക്കുടി ടൗണില്‍ നടന്ന പ്രകടനത്തിന് ബി.ജെ.പി-യുവമോര്‍ച്ച നേതാക്കളായ കെ.പി.ജോര്‍ജ്ജ്,അഡ്വ,സജികുറുപ്പ്,വിസന്റ് വില്സന്,കെ.വി,അശോക് കുമാര്‍,എം.എസ്.രജ്ജിത്,എസ.ജി.രാധാകൃഷ്ണന്,പ്രകാശന് കുടപ്പുഴ,എ.ടി.ബിജു,വി.ആര്.രാജേഷ്,പി.എന്‍.രാമചന്ദ്രന്,ടി.ജി.അജിത്കുമാര്‍,എന്‍.വി.ലിന്റോ,ഷെമീര്‍,തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.പ്രകടനത്തിന് ശേഷം സൗത്ത് ജംഗ്ഷനില്‍ നടന്ന പ്രതിഷേധയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ടി.വി.ഷാജി അദ്ധ്യഷത വഹിച്ചു.സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ജി.സുന്ദരന്‍ യോഗം ഉദ്ഘാടനം ചെയ്തു.
കാരട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊള്ളുത്തി പ്രകടനം പ്രതിഷേധയോഗവും നടത്തി.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സത്യപാലന് അദ്ധ്യഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സര്‍ജിസാരന്‍,ടി.എസ്.മുകേഷ്, ടി.എന്‍.അശോകന് എന്നിവര്‍ സംസാരിച്ചു.പ്രകടനത്തിന് സിജൂ വി.സി,എന്‍.വി.അമല്‍രാജ് എന്നിവര്‍ നേതൃത്വം നല്കി.കോടശ്ശേരി പഞ്ചായത്തില്‍ നടന്ന പ്രതിക്ഷേധയോഗത്തില്‍ ബി.ജെ.പി.മുന്‍ മണ്ഡലം പ്രസിഡന്റ് കെ.യു.ദിനേശന് പ്രസംഗിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സുകു പാപ്പാരി അദ്ധ്യഷത വഹിച്ചു.
പ്രകടനത്തിന് എ.എസ്.പ്രസാദ്,എന്‍.കെ.നാരായണന്,പി.ജി.ബിജേഷ്, എന്നിവര്‍ നേതൃത്വം നല്കി.പരിയാരം പഞ്ചായത്തില്‍ നടന്ന പ്രതിഷേധയോഗം മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു.പ്രകടനത്തിന് കെ.എസ്.സനീഷ്,ഉണ്ണികൃഷ്ണന്,കെ.എസ്.പ്രദീപ്,എന്നിവര്‍ നേതൃത്വം നല്കി.കാടുകുറ്റി പഞ്ചായത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പ്രസിഡന്റ് പി.എസ്.ഹരിദാസ് സംസാരിച്ചു.പന്തംകൊള്ളുത്തി പ്രകടനവം നടത്തി.മേലൂര്‍ പഞ്ചായത്തില്‍ നടന്ന പന്തംകൊള്ളുത്തി പ്രകടനത്തിന് ബൈജൂ ശ്രീപുരം,ലൈജൂ,ബിബിന്‍ മംഗലത്ത്,കെ.കെ.രാജു,അരുണ്‍ഗോപി,സുമേഷ്,എന്നിവര്‍ നേതൃത്വം നല്കി.പ്രതിഷേധയോഗം മണ്ഡലം ട്രഷര്‍ കെ.ഡി.ഗംഗാധരന് ഉദ്ഘാടനം ചെയ്തു.
അരിമ്പൂര്‍: ബിജെപി അരിമ്പൂര്‍ പഞ്ചായത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. പട്ടികജാതി ജില്ലാപ്രസിഡണ്ട് ശ്രീനിവാസന് വെളുത്തൂര്‍, ബിജെപി മണലൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുധീഷ് മേനോത്തുപറമ്പില്‍, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി എം.മുരളീധരന്, മനോജ് മാടമ്പാട്ട്, മുരളീകൃഷ്ണന് പാലിശ്ശേരി, വിഷ്ണു എം.എസ്. പീതാംബരന് പരയ്ക്കാട്, ഉണ്ണികൃഷ്ണന് മാടമ്പത്ത്, അരുണ്‍ പരയ്ക്കാട് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: