കൊച്ചി: പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് മുംബെയില്‍ പുതിയ ഷോറൂം തുടങ്ങുന്നു. ഈസ്റ്റ് ഗാഡ്കോപ്പര്‍ ജവഹര്‍ റോഡില്‍ മുംബെയിലെ നാലാമത്തെ ഷോറൂം നവംബര്‍ എട്ടിന് ഐശ്വര്യ റായ് ബച്ചന് ഉദ്ഘാടനം ചെയ്യും.
2013 മാര്‍ച്ചിലാണ് കല്യാണ്‍ ജൂവലേഴ്സ് മുംബെയില്‍ മൂന്നു ഷോറൂമുകള്‍ ആരംഭിച്ചത്. താനെ, നവി മുംബെ, ബോറിവലി എന്നിവിടങ്ങളിലാണ് നിലവിലുള്ള ഷോറൂമുകള്‍. ‘മൈ കല്യാണ്‍’ എന്ന പേരില്‍ ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിനായി 16 സര്‍വീസ് സെന്ററുകള്‍ മുംബെയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ശുദ്ധമായ സ്വര്‍ണത്തിനുവേണ്ടി മുംബെയിലെ ഉപയോക്താക്കള്‍ക്കുള്ള താത്പര്യമാണ് പുതിയ ഷോറൂം തുടങ്ങാന്‍ കാരണമെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: