കാക്കനാട്: നഗരത്തില്‍ വില്പനക്കായി പൊതികളിലാക്കിയ ഒരു കിലോ കഞ്ചാവുമായി യുവാവ് തൃക്കാക്കര പോലീസിന്റെ പിടിയിലായി. പച്ചാളത്തു വാടകയ്ക്ക് താമസിക്കുന്ന കോട്ടയം സ്വദേശി നവീന്‍ കുമാര്‍ (38)ആണ് പോലീസ് വലയിലായത്. കാക്കനാട് വാഴക്കാലയിലുള്ള വാടക മുറിയിലാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചുവില്പന നടത്തി വന്നിരുന്നത്.
ഇയാളുടെ കൂട്ടുപ്രതിയെ ചേരാനല്ലൂര്‍ പോലീസ് പിടികൂടിയിരുന്നു.അയാളില്‍ നിന്നും കിട്ടിയ വിവരമനുസരിച്ചാണ് തൃക്കാക്കര എസ്ഐ ജോസിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ടു മാസം മുന്‍പ് എസ്ഐ ജോസിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃപ്പൂണിത്തുറ യിലെ ഒരു വീട്ടില്‍ നിന്നും 12 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
തൃക്കാക്കര,അത്താണി, പൈപ്ലൈന് റോഡ് ,കളമശ്ശേരി, കുസാറ്റ്, വാഴക്കാല എന്നിവിടങ്ങളിലും,നഗരത്തിലെ ഒട്ടുമിക്ക കോളേജുകളിലും,സ്കൂളുകളിലും ലഹരി വില്പന അടുത്തിടെ കൂടി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: