കോട്ടയം: തിരുവാര്‍പ്പ് പഞ്ചായത്തിലെ കാഞ്ഞിരംജെട്ടിക്ക് സമീപം നിര്‍മ്മാണം ആരംഭിച്ച് പാതിവഴിയില്‍ ഉപേക്ഷിച്ച പാലത്തിന്റെ നിര്‍മ്മാണജോലികള്‍ ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബഹുജന സമരപ്രഖ്യാപനം കണ്വന്ഷന് നടന്നു. രാഷ്ട്രീയ പാര്‍ട്ടിനേതാക്കളെയും ജനപ്രതിനിധികളെയും ഒഴിവാക്കി സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്വന്ഷന് ആ പ്രദേശത്തെ 80 വയസ് പ്രായമുള്ള തങ്കച്ചന് എന്ന തൊഴിലാളിയും മൂന്നു വയസുകാരനായ കൃഷ്ണനും ചേര്‍ന്ന് നിലവിളക്ക് തൊളുത്തി ഉദ്ഘാടനം ചെയ്തു.
ആക്ഷന്‍കൗണ്‍സില്‍ കണ്‍വീനര്‍ എം.എ. വേലു അദ്ധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്, കെ. ബിനു, പ്രൊഫ. മാമച്ചന്, ഇ.വി. പ്രകാശ്, പീറ്റര്‍ നൈനാന്, വി.വൈ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: