കോട്ടയം: കായികരംഗത്ത് വലിയ സംഭാവനകള്‍ ചെയ്യുന്ന കേരളത്തിലെ കായിക താരങ്ങള്‍ക്ക് കൂടുതല്‍ ശാസ്ത്രീയ പരിശീലനം ലഭിക്കുന്നതിന് വേണ്ടി കേന്ദ്ര സ്പോര്‍ട്സ് യൂണിവേഴ്സിറ്റി വൈക്കത്ത് തുടങ്ങണമെന്ന ആവശ്യം ശകതമായി. പെണ്‍കുട്ടികളുടെ ജനിയര്‍ ഫുഡ്ബോള്‍ ടീമിലേക്ക് വൈക്കം താലൂക്കിലെ വെള്ളൂര്‍ എന്ന ഗ്രാമപഞ്ചായത്തില്‍ നിന്നുമാത്രം 32 കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടട്ടുണ്ട്. ഇതില്‍ 7 പെണ്‍കുട്ടികള്‍ ദേശീയ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഈ കുട്ടികളുടെ മികവ് കണക്കിലെടുത്താണ് സ്പോര്‍ട്സ് അതോര്‍ട്ടി ഓഫ് ഇന്ത്യയുടെ ഒരു എക്സ്റ്റെന്ഷന് കൗണ്ടര്‍ വെള്ളൂരില്‍ ആരംഭിച്ചത്.
ഈ സാചര്യത്തിലാണ് കേന്ദ്ര സ്പോര്‍ട്സ് യൂണിവേഴ്സിറ്റി കേരളത്തില്‍ ആരംഭിക്കണമെന്ന വാദം ശക്തമാകുന്നത്. ഈ ആവശ്യം കേന്ദ്ര സ്പോര്‍ട്സ് യുവജനക്ഷേമ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോണോവാളിന്റെ സജീവപരിഗണനയിലാണ്
സ്പോര്‍ട്ട് യൂണിവേഴ്സിറ്റിക്ക് അനുയോജ്യമായ സ്ഥലം വൈക്കത്ത് വെള്ളൂരില്‍ ലഭ്യമാണ്. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ എച്ച്.എന്‍.എലിന്റെ ഉടമസ്ഥതയിലുള്ളതും ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുന്നതുമായ ഏകദേശം ഇരുനൂറ് ഏക്കറോളം സ്ഥലം നിലവില്‍ വെറുതെ കിടക്കുന്നുണ്ട്. ഈ സ്ഥലം സംരക്ഷിക്കുകയെന്നത് എച്ച്.എന്‍.എലിന്റെ അധികബാധ്യതയാണ്. കൂടാതെ ഇപ്പോള്‍ കമ്പനിയുടെ റെയില്വേസൈഡ് കോര്‍ട്ടേഴ്സിലും താമസക്കാരില്ല. ഈ സ്ഥലവും കോര്‍ട്ടേഴ്സുകളും യൂണിവേഴ്സിറ്റിയും ആവശ്യത്തിനായി ഉപയോഗിക്കാം എന്നും കായികരംഗത്തുള്ള പ്രമുഖര്‍ ചൂണ്ടികാണിക്കുന്നത്.
ഇതിനോട് ചേര്‍ന്നാണ് പിറവം റോഡ് റെയില്‍വേ സ്റ്റേഷന്, കൂടാതെ ഏറ്റുമാനൂര്‍ – എറണാകുളം സ്റ്റേറ്റ് ഹൈവേയും ഇതുവഴിയാണ് കടുന്നുപോകുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്താണീ സ്ഥലം സ്ഥിതിചെയ്യുന്നത് എന്നതുകൊണ്ട് ജല ലഭ്യതയും ധാരാളമാണ്. ഹൈടെന്‍ഷന്‍ വൈദ്യുതിയുടെ ലഭ്യതയും ഇവിടെയുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജ് അടക്കമുള്ള ഉയര്‍ന്ന ചികിത്സാ സംവിധാനങ്ങളുള്ള ആശുപത്രികള്‍ 30 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ നിരവധിയുണ്ട്. ഈ സൗകര്യങ്ങള്‍ കണക്കിലെടുത്ത് ദക്ഷിണഭാരത്തിലെ കായിക പ്രതിഭകളുടെ ശാസ്ത്രീയ പരിശീലനത്തിനായി സ്പോര്‍ട്സ് യൂണിവേഴ്സിറ്റി വൈക്കത്ത് വെള്ളൂരില്‍ അനുവദിച്ചുകിട്ടും എന്നപ്രതീക്ഷയിലാണ് കായിക പ്രേമികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: