ന്യൂദല്‍ഹി: വ്യാപാരവ്യവസായങ്ങള്ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. അഴിമതി തുടച്ചു നീക്കും, കൂടുതല്‍ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരും, രക്ഷപ്പെടുത്താന്‍ കഴിയാതെ നഷ്ടത്തിലോടുന്ന വ്യവസായങ്ങള്‍ സ്വകാര്യവല്‍ക്കരിക്കും, തൊഴില്‍ നിയമങ്ങള്‍ പരിഷ്ക്കരിക്കും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ സാമ്പത്തിക ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരെയും രാഷ്ട്രീയക്കാരെയും ആശ്രയിക്കേണ്ടാത്ത, തികച്ചും ന്യായമായ ഒരു നിക്ഷേപക സംവിധാനം കൊണ്ടുവരാനാണ് ശ്രമം.അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: