ഇസ്ലാമാബാദ്: ഖുറാനെ നിന്ദിച്ചു എന്നാരോപിച്ച് ക്രിസ്ത്യന്‍ ദമ്പതിമാരെ പാക്കിസ്ഥാനില്‍ ജീവനോടെ ചുട്ടുകൊന്നു. പഞ്ചാബ് പ്രവിശ്യയിലെ കോട്ട് രാധാകിഷന്‍ പട്ടണത്തിലാണ് സംഭവം നടന്നത്. ഷാമ, ഷഹ്സാദ് എന്നിവരെയാണ് ഇഷ്ടിക ചൂളയിലിട്ട് ക്രൂരമായി കത്തിച്ചത്.
കൊല്ലപ്പെട്ട ദമ്പതികള്‍ ഇഷ്ടിക ചൂള തൊഴിലാളികളാണ് ഇവരെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് ശേഷം ജനക്കൂട്ടം ഇഷ്ടിക ചൂളയിലിട്ടു കത്തിക്കുകയായിരുന്നു. ഖുറാന് നിന്ദ നടന്നു എന്നറിഞ്ഞ് അക്രമാസക്തരായി നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ഷാമയേയും ഷഹ്സാദിനേയും ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ഇഷ്ടികച്ചൂളയിലിട്ട് ജീവനോടെ കത്തിച്ചു.
പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ മത നിന്ദ ആരോപിച്ച് നിരവധി പേരെ ഇത്തരത്തില്‍ കൊലപ്പെടുത്തിയിട്ടുണ്ട്.
പലപ്പോഴും കോടതിയോ പോലീസോ ഇടപെടും മുമ്പ് അക്രമാസക്തരായ ജനക്കൂട്ടമാകും ശിക്ഷ നടപ്പാക്കുക. ഇത്തരം കേസുകള്‍ കോടതിയിലെത്തിയാലും ഇരകള്‍ക്ക് രക്ഷയില്ല. കോടതിയുടെ ശിക്ഷാവിധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ വീണ്ടും മതമൗലിക വാദികള്‍ ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: