ഹവാന: ക്യൂബയില്‍ എപി ഫോട്ടാഗ്രാഫര്‍ ഫ്രാങ്ക്ളിന് റെയസ് മറേറോ (39) കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. പശ്ചിമ ഹവാനയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ക്യൂബന്‍ സമ്പത്ത് വ്യവസ്ഥ സംബന്ധിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു ഫ്രാങ്ക്ളിന്.
മറൈല്‍ തുറമുഖത്തുനിന്ന് ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ ഫ്രാങ്ക്ളിന്റെ കാര്‍ റോഡരുകിലെ മെറ്റല്‍ക്കൂനയില്‍ കയറി നിയന്ത്രണംവിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈവര്‍ഷം ജോലിക്കിടെ കൊല്ലപ്പെടുന്ന നാലാമത്തെ എപി മാധ്യമപ്രവര്‍ത്തകനാണ് ഫ്രാങ്ക്ളിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: