കോട്ടയം: വിശ്വകര്‍മ്മജര്‍ക്ക് അനുവദിക്കപ്പെട്ട പെന്ഷന് എത്രയും വേഗം ലഭിക്കണമെന്ന് കേരള വിശ്വകര്‍മ്മ യുവജന സംഘം കോട്ടയം താലൂക്ക് യൂണിയന് പ്രസിഡന്റ് എം.ആര്. സതീഷ്കുമാര്‍ ആവശ്യപ്പെട്ടു. മെമ്പര്‍ഷിപ്പ് മാസാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് യൂണിയന് സെക്രട്ടറി ശ്രീകാന്ത് പേരൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഗോപു അമയന്നൂര്‍, അനീഷ് നീറിക്കാട്, വിശ്വരാജ് അതിരമ്പുഴ, മനു ഏറ്റുമാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: