തലനാട്: അയ്യമ്പാറ ശ്രായം ഭാഗത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമട അടച്ചുപൂട്ടണമെന്ന് കേരളാ കോണ്‍ഗ്രസ് തലനാട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കിണറുകള്‍, തോടുകള്‍, ചെക്ക്ഡാമുകള്‍ എന്നിവ മലിനമാക്കുന്ന പാറമടക്കെതിരെ പഞ്ചായത്ത് ശക്തമായ നിലപാടെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് രാജേഷ് തട്ടാരിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഷാജി വെള്ളാപ്പാട്, സണ്ണി പുളിക്കന്‍, വിനോദ് കാടംകാവില്, സുബിന് കാനത്തില്‍, പയസ് കുളത്തിനാല്‍, അപ്പച്ചന് ആലാനി, മനു ഒ.ജി, സതീഷ് പി.ആര് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: