പുഴായനം ഒന്നുമൊന്നും
ആലോചിക്കാതെയാണൊ
ഴുകിത്തുള്ളി വീണത്;
ഊറ്റുണര്ന്നുടലായി
ത്തുടങ്ങിയപ്പോള്ത്തൊട്ട്
കാത്തുകാത്തിരുന്നതാണ്.
ഇന്നിപ്പോള്‍
ആകെയിഴുകിക്കലര്ന്നു
തുടങ്ങുമ്പോള്‍, ഓളത്തിനു
മൊഴുക്കിനുമിടയില് പായല്ക്കവിള്
മാന്തി കലക്കുകൂട്ടാന്
കുന്നിറങ്ങിപ്പോന്ന
ഒരുള്പ്രവാഹം
എങ്ങോ കടലിരയ്ക്കുന്നു…….
അവിചാരിതം
കൊഴിഞ്ഞ ഇതളെല്ലാം
തിരിച്ചുപൂവാകുന്ന
ഹൃദയാവേഗമാണ്
പടപടെയുള്ളിലാകമാനം
നിറംപോയനിലാച്ചേലകള്
അടുക്കിമടക്കുമ്പോള്
ചുളിവുകളില്പ്പതുങ്ങുന്ന
ഓര്മ്മക്കൂറകളിപ്പോള്
വെകിളിക്കാലിളക്കി
ഓടിയോടിനടക്കുന്നു.
മുന്നിലോടിപ്പോയ
വര്ഷങ്ങളെച്ചൂണ്ടാന്
ജന്മക്കൊളുത്തുകളില്
തോനെ തോനേ
ഇരയൊറുക്കേണ്ടതുണ്ട്….
മണ്ണില്‍നിന്നു മേലേയ്ക്ക്
മഴകിളിര്ത്തെങ്കില് ഞാന്‍
മഴവില്ലൊടിച്ചുമഷി പിഴിഞ്ഞ്
നിനക്കൊരെന്നെ തീര്‍ത്തേനെ…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: